Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi

National

സി​പി​എ​മ്മി​ലേ​ക്കെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്രം; പ​റ​യാ​നു​ള്ള​ത് നേ​തൃ​ത്വ​ത്തോ​ട് പ​റ​യും: ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ലേ​ക്കെ​ന്ന വാ​ർ​ത്ത ത​ള്ളി ശ​ശി ത​രൂ​ർ എം​പി. ദു​ബാ​യി​ല്‍ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തെ​ന്നാ​ണ്. ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പാ​ർ​ട്ടി​യി​ൽ പ​റ​യും. അ​തി​ന് അ​വ​സ​രം വ​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

ദു​ബാ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. അ​വ​ർ എ​ന്നെ ക്ഷ​ണി​ക്കു​ന്ന​ത് ഇ​ന്ന​ലെ​യോ മി​നി​ഞ്ഞാ​ന്നോ ​ആ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ടു എ​ന്ന​താ​ണ് ത​രൂ​രി​ന്‍റെ പ​രാ​തി.

National

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

പ​ത്മാ​പു​ര​സ്‌​കാ​ര​ങ്ങ​ളും സൈ​നി​ക പോ​ലീ​സ് മെ​ഡ​ലു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​യ​ര്‍ ലെ​യ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു. യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ ഇ​ന്ന് എ​ത്തും.

നാ​ളെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ഇ​രു​വ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

CAREER DEEPIKA

ആ​​യു​​ർ​​വേ​​ദി​​ക് റി​​സ​​ർ​​ച്ച് കൗ​​ൺ​​സി​​ൽ: 20 ഫെ​​ലോ

ഡ​​ൽ​​ഹി​​യി​​ലെ സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ റി​​സ​​ർ​​ച്ച് ഇ​​ൻ ആ​​യു​​ർ​​വേ​​ദി​​ക് സ​​യ​​ൻ​​സ​​സ്, 20 റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വു​​ക​​ളി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ആ​​യു​​ർ​​വേ​​ദ, യോ​​ഗ ആ​​ൻ​​ഡ് നാ​​ചു​​റോ​​പ്പ​​തി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് അ​​വ​​സ​​രം. ഫെ​​ബ്രു​​. 3 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ബ​​യോ​​മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ്/​​കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ്/​​ഫി​​സി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ്/​​സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്/​​ബ​​യോ സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ പി​​ജി, നെ​​റ്റ്.

പ്രാ​​യം: 28 ൽ ​​താ​​ഴെ. സ്റ്റൈ​​പ​​ൻ​​ഡ്: 37,000-42,000. www.ccras.nic.in

National

ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ""ടെ​​​ഹ്റാ​​​നി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും തീ ​​​ആ​​​ളി​​​ക്ക​​​ത്തി. രാ​​​ത്രി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഇ​​​ട​​​യ്ക്കു ത​​​ട​​​സ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ക​​​ര​​​വും ഭീ​​​തി​​​ജ​​​ന​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്’’ -സം​​​ഘ​​​ർ​​​ ഭ​​​രി​​​ത​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​ദ്യസം​​​ഘ​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ർ​​​ഷ​​​വും രൂ​​​ക്ഷ​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് 13 ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ര​​​ണ്ടു സ്വ​​​കാ​​​ര്യ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ഹാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​മാ​​​ണ് ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചെ​​​ന്ന് മ​​​റ്റൊ​​​രു യാ​​​ത്രക്കാരൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നേ​​​രത്തേ അ​​​ട​​​ച്ച ഇ​​​റാ​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി വീ​​​ണ്ടും തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യ​​​തി​​​ൽ ആ​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും പ​​​ത്ര​​​ലേ​​​ഖ​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. മാ​​​ര​​​ക പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളും കാ​​​ര​​​ണം ഇ​​​റാ​​​നി​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​ണ്. ത​​​ന്‍റെ ന​​​ഗ​​​ര​​​ത്തി​​​ൽ സ്ഥി​​​തി താ​​​ര​​​ത​​​മ്യേ​​​ന ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷി​​​റാ​​​സി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​ന്ന യു​​​വ​​​തി പ​​​റ​​​ഞ്ഞു. ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ൽ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചി​​​ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​നി​​​ലെ സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ല്ലെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ലി ന​​​ഖി എന്നയാൾ പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​റാ​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വീ​​​ട്ട​​​മ്മ​​​യാ​​​യ അ​​​ബ്ബാ​​​സ് ഖാ​​​സ്മി വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​യി​​​രു​​​ന്നു- ഖാ​​​സ്മി കൂട്ടിച്ചേർത്തു.

ഇ​​​റാ​​​നി​​​ൽ 9,000 ഇ​​​ന്ത്യ​​​ക്കാ​​​ർ

ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 9,000 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. നാ​​​വി​​​ക​​​ർ, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ബി​​​സി​​​ന​​​സി​​​നാ​​​യി ഇ​​​റാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രി​​​ലു​​​ണ്ട്. വാ​​​ണി​​​ജ്യവി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഇ​​​റാ​​​നി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രോ​​​ടു നാ​​​ട്ടി​​​ലേ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി മ​​​ട​​​ങ്ങാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ഡി​​​സം​​​ബ​​​ർ 28 മു​​​ത​​​ൽ ഇ​​​റാ​​​നി​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സും സൈ​​​ന്യ​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും കൊ​​​ല്ലു​​​ക​​​യും ചെ​​​യ്തി​​​ട്ടും ആ​​​യി​​​ര​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണ്.

National

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം; ഡി.​കെ.​ശി​വ​കു​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ അ​ധി​കാ​ര ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും അ​ദ്ദേ​ഹം ക​ണ്ടു.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ഡി.​കെ അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജും രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ ഈ ​ച​ർ​ച്ച​യി​ൽ മ​ന്ത്രി ഉ​ന്ന​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

 

Kerala

ഡിജിറ്റൽ അറസ്റ്റ് മായയിൽ കുരുങ്ങി വീണ്ടും രാജ്യതലസ്ഥാനം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​രാ​​​​ഴ്ച​​​യ്ക്കി​​​​ടെ ദേ​​​ശീ​​​യ​​​ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യി​​​ൽ ര​​​​ണ്ടാം​​​ത​​​​വ​​​​ണ​​​​യും കോ​​​​ടി​​​​ക​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​ട്ടി​​​പ്പ്. ഡ​​​​ൽ​​​​ഹി ഗ്രേ​​​​റ്റ​​​​ർ കൈ​​​​ലാ​​​​ഷി​​​​ൽ ഒ​​​​റ്റ​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്ന വീ​​​ട്ട​​​മ്മ​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. മീ​​​​നാ​​​​ക്ഷി അ​​​​ഹൂ​​​​ജ എ​​​​ന്ന 69കാ​​​​രി​​​​യെ ഒ​​​​ന്പ​​​​ത് ദി​​​​വ​​​​സം ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ന്‍റെ പേ​​​​രി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച് ഏ​​​ഴു കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണു ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ത​​​​നി​​​​ച്ചു​​​​ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മീ​​​​നാ​​​​ക്ഷി​​​ക്ക് ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചി​​​​നാ​​​​ണ് സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​കാ​​​​രി​​​​ൽ​​​​നി​​​​ന്നു ഫോ​​​​ണ്‍ വി​​​​ളി​​​​യെ​​​​ത്തി​​​​യ​​​​ത്. സ്വ​​​ന്തം പേ​​​​രി​​​​ലു​​​​ള്ള സിം ​​​​കാ​​​​ർ​​​​ഡ്, ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ലി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞെ​​​​ത്തി​​​​യ ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ ആ​​​​രോ​​​​പ​​​​ണം. സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ട​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് തട്ടിപ്പിനു വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചി​​​​നും 13നു​​​​മി​​​​ട​​​​യി​​​​ൽ മീ​​​​നാ​​​​ക്ഷി​​​യെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കി "ക​​​​സ്റ്റ​​​​ഡി​​​​യി’ ലാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലൂ​​​​ടെ 6.9 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു മീ​​​​നാ​​​​ക്ഷി​​​യി​​​​ൽ​​​​നി​​​​ന്നു ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

കോ​​​​ടി​​​​ക​​​​ളു​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് ന​​​​ട​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ പി​​​​ന്നീ​​​ട് ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​ട്ട​​​മ്മ ത​​​​ട്ടി​​​​പ്പ് മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യും പോ​​​​ലീ​​​​സി​​​​നെ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കേ​​​​സി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഈ​​​​യാ​​​​ഴ്ച​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽവൃ​​​​ദ്ധ​​​ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ 14 കോ​​​​ടി രൂ​​​​പ​ ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലൂ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​രു​​​ന്നു.

National

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

NRI

മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ശ്രീ​ഇ​ഷ്‌​ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​ട​ത്തി 

ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ 23-ാമ​ത് ​ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഉ​ത്സ​വം ന​ട​ത്തി. ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി ​ച​ട​ങ്ങു​ക​ൾ​ക്ക് ​മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ച്ചു. ​തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കു ശേ​ഷം ച​ക്കു​ള​ത്തു കാ​വി​ലെ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യോ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തി​രി തെ​ളി​യി​ച്ച​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വാ​യ്ക്കു​ര​വ​യാ​ൽ ച​ക്കു​ള​ത്ത​മ്മയ്ക്ക് സ്വാ​ഗ​ത​മോ​തി.

തു​ട​ർ​ന്ന് തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​യി​ൽ തി​രു​മേ​നി തീ​ർ​ഥം ത​ളി​ച്ചു ച​ക്കു​ള​ത്ത​മ്മ​യ്ക്കു സ​മ​ർ​പ്പി​ച്ചു.

 

Sports

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ്; മുംബൈയിൽനിന്നു ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് വൈകി,മെ​സി ഡൽഹിയിൽ വൈകിട്ട് നാലോടെ എത്തൂ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​ക്കും വി​ന​യാ​യി. ഗോ​ട്ട് ഇ​ന്ത്യ ടൂ​ർ 2025ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ മെ​സി​യു​ടെ ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റ് വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ ഉ​ച്ച​യോ​ടെ എ​ത്തേ​ണ്ടി​യി​രു​ന്ന മെ​സി​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് താ​മ​സം നേ​രി​ടേ​ണ്ടി വ​ന്ന​ത്. മെ​സി​യെ കാ​ണാ​നാ​യി ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തു ക​യ​റി​യ ആ​രാ​ധ​ക​രും ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​ത്തെ നേ​രി​ൽ കാ​ണാ​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ഡ​ൽ​ഹി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​നെ എ​ത്തൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞും മോ​ശം ദൃ​ശ്യ​പ​ര​ത​യും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യ​ട​ക്കം നി​ര​വ​ധി വി​മാ​ന​സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​നം പു​റ​ത്തു​വ​രു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് 60ല​ധി​കം ഫ്ലൈ​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും 250ല​ധി​കം വി​മാ​ന​സ​ർ​വീ​സു​ക​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ക​യും ചെ​യ്തു

കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും പു​റ​ത്തും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​രു​ണ്‍ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ലും മെ​സി ക​ളി​ക്കു​ന്നു​ണ്ട്.

NRI

ചി​ല​ങ്ക​യ​ണി​ഞ്ഞു അ​ര​ങ്ങു​ണ​ർ​ത്തി​യ അ​മ്മ​മാ​ർ

ന്യൂ​ഡ​ൽ​ഹി: ചി​ല​ങ്ക​യ​ണി​ഞ്ഞു അ​ര​ങ്ങു​ണ​ർ​ത്തി​യ മൂ​ന്ന് അ​മ്മ​മാ​ർ മ​യൂ​ർ വി​ഹാ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​രു ഡോ. ​നി​ഷാ റാ​ണി​യു​ടെ തി​ല്ലാ​ന സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് സെ​ന്‍റ​റി​ൽ ഭ​ര​ത​നാ​ട്യം പ​രി​ശീ​ലി​ച്ച ജ്യോ​തി​ല​ക്ഷ്മി ജ​യ​ച​ന്ദ്ര​ൻ, ചി​ത്ര ഗി​രീ​ഷ്, കാ​ഞ്ച​ന രാ​ജ് എ​ന്നി​വ​രാ​ണ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ലെ ​കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യം അ​ര​ങ്ങേ​റ്റ വേ​ദി​യാ​ക്കി മ​ന​വും ത​നു​വും മ​റ​ന്ന് ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച​ത്.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, പ്ര​ശ​സ്ത സം​രം​ഭ​ക​യാ​യ രാ​ധി​ക നാ​യ​ർ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഗ​ണ​പ​തി സ്തു​തി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച അ​ര​ങ്ങേ​റ്റ​ത്തി​ൽ അ​മ്മ​മാ​ർ​ക്ക് വാ​യ്പ്പാ​ട്ടു​മാ​യി വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​രും ന​ട്ടു​വാ​ങ്കം ഡോ ​നി​ഷാ റാ​ണി​യും മൃ​ദം​ഗ​ത്തി​ൽ ഗീ​തേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​നും ഓ​ട​ക്കു​ഴ​ലി​ൽ ശ​ന്ത​നു കൊ​ട്ടീ​രി​യും പി​ന്ന​ണി​യൊ​രു​ക്കി.

ക്ഷേ​ത്ര ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി എ​ന്ന വി​ഷ​യ​ത്തി​ലെ പ്ര​ത്യേ​ക പ​ഠ​ന​ത്തി​നു 2005ൽ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കു​ക​യും നി​ല​വി​ൽ നൂ​റ്റ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളും ക​ർ​ണാ​ട​ക സം​ഗീ​ത​വും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ​സ്‌​ത സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​യ ഡോ. ​നി​ഷാ റാ​ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി നൃ​ത്തം അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ് ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ കൂ​ടി​യാ​യ ഈ ​അ​മ്മ​മാ​ർ.

 

NRI

ഡ​ൽ​ഹി വാ​യു മ​ലി​നീ​ക​ര​ണം: 80 ശ​ത​മാ​നം പേ​ർ വൈ​ദ്യ​സ​ഹാ​യം തേ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി -​ എ​ൻ​സി​ആ​റി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കും മ​ലി​ന​മാ​യ വാ​യു മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. വി​ട്ടു​മാ​റാ​ത്ത ചു​മ, ക്ഷീ​ണം, ശ്വാ​സ​ത​ട​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്ഥി​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി.

സ്മി​റ്റ​ൻ പ​ൾ​സ്എ​ഐ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 68.3 ശ​ത​മാ​നം പേ​ർ ക​ഴി​ഞ്ഞ വ​ർ​ഷം മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി.

പ്ര​തി​ക​രി​ച്ച​വ​രി​ൽ 76.4 ശ​ത​മാ​നം പേ​രും പു​റ​ത്തെ സ​മ​യം ഗ​ണ്യ​മാ​യി കു​റ​ച്ച​താ​യും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്പോ​ൾ വീ​ടു​ക​ൾ വെ​ർ​ച്വ​ൽ ജ​യി​ലു​ക​ളാ​ക്കി മാ​റ്റി​യ​താ​യും സ​ർ​വേ അ​വ​കാ​ശ​പ്പെ​ട്ടു.

National

ഡ​ൽ​ഹി​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി​യ സം​ഭ​വം; പു​ക മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ പു​ക മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോ​യ എ​ഐ 2939 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

ഡ​ൽ​ഹി​യി​ൽ നി​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. പു​ക മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

National

റ​ണ്‍​വേ തെ​റ്റി​ച്ച് വി​മാ​നം ലാ​ൻ​ഡ് ചെ​യ്തു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ തെ​റ്റി​ച്ച് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കാ​ബൂ​ളി​ൽ നി​ന്നു​ള്ള അ​രി​യാ​ന അ​ഫ്ഗാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ലാ​ൻ​ഡിം​ഗ് റ​ൺ​വേ​യ്ക്ക് പ​ക​രം ടേ​ക്ക് ഓ​ഫ് റ​ൺ​വേ​യി​ൽ ഇ​റ​ങ്ങി​യ​ത്.

ഈ ​സ​മ​യം ടേ​ക്ക് ഓ​ഫ് റ​ൺ​വേ​യി​ൽ മ​റ്റു വി​മാ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റ​ത്തി​ന് (ഐ​എ​ൽ​എ​സ്) ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് വി​മാ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി ലാ​ൻ​ഡ് ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ (എ​ടി​സി) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ല്ലെ​ന്നും പൈ​ല​റ്റ് ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

 

 

 

 

 

NRI

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 13-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും ഞാ​യ​റാ​ഴ്ച 10 മു​ത​ൽ 3.30 വ​രെ ഗു​രു​ഗ്രാം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ത്തി.

ഡോ. ​അ​വി​നാ​ഷ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ടു​ത്തു. ഡോ. ​സൈ​യാ​ദാ ഷാ​ൻ, സി​സ്റ്റ​ർ ബീ​ന, ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം), ബീ​ന ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി, എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി,

ഗു​രു​ഗ്രാം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സു​മോ​ദ് ജോ​ൺ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. ക്യാ​മ്പി​ൽ ഏ​ക​ദേ​ശം നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

NRI

കാ​ൻ​സ​ർ ബോ​ധ​വത്ക​ര​ണ ക്ലാ​സും ഹെ​ൽ​ത്ത് ക്യാ​മ്പും ഞായറാഴ്ച

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ‌​യും രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ‌​യും നേ​തൃ​ത്വ​ത്തി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൻ​സ​ർ ബോ​ധ​വത്ക​ര​ണ ക്ലാ​സും ഹെ​ൽ​ത്ത് ക്യാ​മ്പും ഞായറാഴ്ച 10 ​മു​ത​ൽ 3.30 വ​രെ ഗു​രു​ഗ്രാം സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഡോ​. പാ​പി​യ ശ​ർ​മ, ഡോ. സൈ​യാ​ദാ ഷാ​ൻ, ഡോ​. ഖു​ശ്ബു ഗൗ​തം, ഡോ​. ഹ​ർ​ഷി​ത് റാ​ണ, സി​സ്റ്റ​ർ ബീ​ന, റ​വ.ഫാ.​ യാ​ക്കൂ​ബ് ബേ​ബി (മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം), ബീ​നാ ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ഗു​രു​ഗ്രാം സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ സു​മോ​ദ് ജോ​ൺ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്നു.

 

NRI

പ്രാ​യം ത​ട​സ​മാ​യി​ല്ല; ഡ​ല്‍​ഹി നി​വാ​സി​ക​ളാ​യ വീ​ട്ട​മ്മ​മാ​രു​ടെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​വാ​സി​ക​ളാ​യ അ​മ്മ​മാ​രാ​യ മൂ​ന്ന് സ്ത്രീ​ക​ൾ അ​ര​ങ്ങി​ലെ​ത്തു​ക​യാ​ണ്. ഗു​രു ഡോ. ​നി​ഷാ റാ​ണി​യു​ടെ തി​ല്ലാ​ന സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് സെ​ന്‍റ​റി​ൽ ഭ​ര​ത​നാ​ട്യം പ​രി​ശീ​ലി​ച്ച് വ​രു​ന്ന ചി​ത്ര ഗി​രീ​ഷ്, കാ​ഞ്ച​ന രാ​ജ്, ജ്യോ​തി​ല​ക്ഷ്മി ജ​യ​ച​ന്ദ്ര​ൻ എ​ന്നീ സ്ത്രീ​ക​ൾ മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണി​ലെ കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​മാ​ണ് അ​ര​ങ്ങേ​റ്റ വേ​ദി​യാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​മു​ഖ്യാ​തി​ഥി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, പ്ര​ശ​സ്ത സം​രം​ഭ​ക​യാ​യ രാ​ധി​ക നാ​യ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

അ​ര​ങ്ങേ​റ്റ​ത്തി​ൽ വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​ർ വാ​യ്പ്പാ​ട്ട്, നാ​ട്ടു​വാ​ങ്കം ഡോ. ​നി​ഷാ റാ​ണി, മൃ​ദം​ഗം ജി​തേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഓ​ട​ക്കു​ഴ​ൽ ശ​ന്ത​നു കൊ​ട്ടീ​രി എ​ന്നി​വ​രാ​ണ് പി​ന്ന​ണി​യി​ൽ.

ക്ഷേ​ത്ര ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി എ​ന്ന വി​ഷ​യ​ത്തി​ലെ പ്ര​ത്യേ​ക പ​ഠ​ന​ത്തി​നു 2005-ൽ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള ഗു​രു വി​ന​യ​ച​ന്ദ്ര​ന്‍റെ ശി​ഷ്യ​യാ​യ ഡോ. ​നി​ഷാ റാ​ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​മാ​യി നൃ​ത്തം അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ് ഡി​എം​എ​യു​ടെ ആ​ർ​കെ പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഈ ​അ​മ്മ​മാ​ർ.

പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സ​മ​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​വും അ​ഭി​നി​വേ​ശ​വും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​വാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​മാ​ണ് പ്രാ​ധാ​ന​മെ​ന്നു​ള്ള ദൃ​ഢ​നി​ശ്ച​യ​മാ​ണ് ഈ ​പ്രാ​യ​ത്തി​ലും അ​ര​ങ്ങേ​റ്റ വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​തെ​ന്ന് അ​മ്മ​മാ​ർ പ​റ​ഞ്ഞു.

NRI

ഡി​എം​എ ബു​റാ​ടി - കിം​ഗ്സ്‌​വേ ക്യാ​മ്പ് ഏ​രി​യ രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ മ​ല​യാ​ളി​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബു​റാ​ടി - കിം​ഗ്സ്‌​വേ ക്യാ​മ്പ് കേ​ന്ദ്ര​മാ​ക്കി ഡി​എം​എ​യു​ടെ 33-ാമ​ത് ഏ​രി​യ രൂ​പീ​ക​രി​ച്ചു.

ജി​ടി​ബി ന​ഗ​റി​ലെ ടൈ​പ്പ്-​സി, ക്വാ​ർ​ട്ട​ർ ന​മ്പ​ർ 30ൽ ​ചേ​ർ​ന്ന ഏ​രി​യ രൂ​പീ​ക​ര​ണ യോ​ഗം, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ജി​ത് ക​ലാ​ഭ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഏ​രി​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി പ്ര​ജി​ത് ക​ലാ​ഭ​വ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി എ​സ്. ദേ​വ​ൻ, സു​മാ എ​സ്. കു​മാ​ർ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ജി വ​ർ​ഗീ​സ്, കെ.​വി. ഷി​ബു, അ​ജി​ത നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഈ ​മാ​സം 13ന് ​രാ​ത്രി ഏ​ഴി​ന് ന​ട​ക്കും.

NRI

ടോ​മി ചെ​റി​യാ​ൻ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ എ​ട​ത്വ പ​ച്ച ചെ​ക്കി​ടി​ക്കാ​ട് വെ​ണ്മ​ളി​ൽ കു​ടും​ബാം​ഗം ടോ​മി ചെ​റി​യാ​ൻ ഡ​ൽ​ഹി​യി​ൽ (28/M-304, ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ Extn -1, സാ​ഹി​ബാ​ബാ​ദ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ ടോ​മി. മ​ക്ക​ൾ: നോ​യ​ൽ, അ​ൻ​സി​ൽ, ആ​ൻ മ​രി​യ.

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഒ​മ്പ​ത് മു​ത​ൽ 11 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ക​യും 11ന് ​സം​സ്കാ​രം സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നോ​യ്ഡ (സെ​ക്ട​ർ 126) ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

Sports

സൂ​പ്പ​ർ ക​പ്പ്: വി​ജ​യം തു​ട​ര്‍​ന്ന് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്

പ​നാ​ജി: സൂ​പ്പ​ർ​ക​പ്പ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് ര​ണ്ടാം വി​ജ​യം. സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ത​ക​ർ​ത്ത​ത്.

സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ഡോ ഒ​ബി​യെ​റ്റ ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളും പി​ന്നാ​ലെ കൊ​റോ സിം​ഗ് നേ​ടി​യ ഗോ​ളു​മാ​ണ് കേ​ര​ള​ത്തി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

മു​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കോ​ച്ച് കാ​റ്റ​ല ടീ​മി​നെ ഇ​റ​ക്കി​യ​ത്. ഡൂ​സ​ൻ ല​ഗേ​റ്റ​ർ, നോ​ഹ സ​ദൂ​യി എ​ന്നി​വ​ർ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി.

അ​ഞ്ച് വി​ദേ​ശ​താ​ര​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ന് ക​ള​ത്തി​ലി​റ​ക്കി​യ​ത്. ​ആ​ദ്യ ക​ളി​യി​ൽ കേ​ര​ളം രാ​ജ​സ്ഥാ​ന്‍ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ആ​റു​പോ​യി​ന്‍റാ​യി. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് മും​ബൈ സി​റ്റി​യെ നേ​രി​ടും.

 

 

National

ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ൾ ‍ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ; ന്യൂ​ക്ലി​യ​ർ ഡ‍ി​സൈ​നു​ക​ൾ ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ൾ ‍ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് ആ​ദി​ൽ ഹു​സൈ​നി​യെ (59) ‍ആ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കു വി​ദേ​ശ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​താ​യും ക​ണ്ടെ​ത്തി.

പ​ല സ്ഥ​ല​ങ്ങ​ളി​ൽ പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ വ്യാ​ജ രേ​ഖ​ക​ൾ‌ ഉ​പ​യോ​ഗി​ച്ചു പാ​സ്പോ​ർ​ട്ടു​ക​ൾ സം​ഘ​ടി​പ്പി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും അ​വി​ട​ങ്ങ​ളി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് വ്യാ​ജ പാ​സ്പോ​ർ​ട്ടു​ക​ളും ക​ണ്ടെ​ത്തി.

റ​ഷ്യ​യി​ലെ ശാ​സ്ത്ര​ജ്ഞ​രി​ൽ​നി​ന്ന് ന്യൂ​ക്ലി​യ​ർ ഡ‍ി​സൈ​നു​ക​ൾ വാ​ങ്ങി ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു കൈ​മാ​റി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ സ​മ്മ​തി​ച്ചു. പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ പ​ണം ദു​ബാ​യി​ൽ വ​സ്തു വാ​ങ്ങാ​ൻ നി​ക്ഷേ​പി​ച്ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും പ​ണം ഉ​പ​യോ​ഗി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഹു​സൈ​നി​യെ ഏ​ഴ് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

National

ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 300ന് ​മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന് 323 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. ഒ​ന്നി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ഇ​ന്ന് എ​ക്യു​ഐ 400ന് ​മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി. നോ​യി​ഡ​യി​ലും ഗാ​സി​യാ​ബാ​ദി​ലും വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം വി​ഭാ​ഗ​ത്തി​ൽ എ​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം വി​ഭാ​ഗ​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ആ​ന്‍റി സ്മോ​ഗ് ഗ​ണ്ണു​ക​ളും വാ​ട്ട​ർ സ്പ്രിം​ഗ്ല​റു​ക​ളും ഡ​ൽ​ഹി​യി​ലെ പൊ​തു​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചു.

National

ജെ​എ​ന്‍​യു​വി​ൽ സം​ഘ​ർ​ഷം; 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

എ​ൺ​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മാ​റ്റി​യെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

19 ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​മ്പ​ത് പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജെ​എ​ൻ​യു​വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ൻ​തി​യ ഫാ​ത്തി​മ എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

സാ​മ്പ​ത്തി​ക​സ്ഥി​തി, പു​ന​ര​ധി​വാ​സം, ദേ​ശീ​യ​പാ​ത, എ​യിം​സ്: കേ​ന്ദ്ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​നം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം, ദേ​ശീ​യ​പാ​ത വി​ക​സ​നം, എ​യിം​സ് അ​നു​വ​ദി​ക്ക​ൽ, ക​ട​മെ​ടു​പ്പ് പ​രി​ധി നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ അ​ഞ്ചു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നാ​ലു വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്ന് 2221 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ആ​ദ്യ​ത്തേ​ത്. ഇ​ത് വാ​യ്പ​യാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ഥാ​നം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കേ​ന്ദ്രം കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പ​രി​ധി​യി​ൽ​വ​രു​ത്തി​യ വെ​ട്ടി​ക്കു​റ​വ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടു. ജി​എ​സ്ഡി​പി​യു​ടെ 0.5 ശ​ത​മാ​നം അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത​ക്ക് വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ചെ​ല​വി​ന്റെ 25 ശ​ത​മാ​നം സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ പ​ണം മ​റ്റൊ​രു പ​രി​ഗ​ണ​ന​യി​ൽ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​ത് ഇ​ര​ട്ട​പ്ര​ഹ​ര​മാ​ണു​ണ്ടാ​ക്കി​യ​ത്. അ​തി​നും പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​ർ​ഘ​കാ​ല​മാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ അ​തി​വേ​ഗ ന​ഗ​ര​വ​ത്ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത്, ശാ​സ്ത്രീ​യ ന​ഗ​രാ​സൂ​ത്ര​ണ​വും ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഗ​വേ​ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് ഒ​രു സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​തി​നാ​യി എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യെ ഗ​താ​ഗ​ത​മ​ന്ത്രി നി​ഥി​ൻ ഗ​ഡ്ക​രി അ​ഭി​ന​ന്ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up